കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാരത്തിനിടെ രണ്ട് പേർ കുഴഞ്ഞു വീണ് മരിച്ചു. ജമ്മു കശ്മീരിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. രണ്ടുപേർ കുഴഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാഭരണകൂടം ഉത്തരവിടുണ്ട്. അന്വേഷണ റിപ്പോർട്ട് 22ാം തിയ്യതിക്കുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. സംസ്കാര ചടങ്ങുകൾക്കിടെ പെട്ടെന്ന് ഇരുവരും ബോധ രഹിതരായി വീഴുകയാണുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുളളതായി സംശയിക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.
മരിച്ച ഇരുവരുടെയും സ്രവങ്ങൾ കൊറോണ പരിശോധനയ്ക്ക് അയക്കും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മൊഴി രേഖപ്പെടുത്താനും ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാരെ നിയോഗിക്കാനും നിർദ്ദേശമുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.