Saturday
23 Mar 2019

കശ്മീരില്‍ മനുഷ്യാവകാശം നടക്കുന്നുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമെ ന്ന് ഇന്ത്യ

By: Web Desk | Thursday 14 June 2018 4:02 PM IST


kashmir CRPF run over

ന്യൂഡല്‍ഹി: കശ്മീരില്‍ മനുഷ്യാവകാശനം നടക്കുന്നുണ്ടെന്ന യു എന്‍ റിപ്പോര്‍ട്ട് വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്ത്യ. പാക് അധീന കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യക്കും പാകിസ്താനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഐക്യരാഷ്ട്ര സഭ ഉന്നയിച്ചിരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണായവകാശം അംഗീകരിച്ചുകൊടുക്കണമെന്ന് ഇന്ത്യയോട് യു എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2016 ജൂലായ് 16ന് ശേഷം നടന്ന എല്ലാ സിവിലിയന്‍ കൊലകളും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നതുള്‍പ്പടെ സുരക്ഷാ സൈനികര്‍ സാധാരണ ജനങ്ങളുടെ മേല്‍ പ്രയോഗിക്കുന്ന അമിതമായ ബലപ്രയോഗങ്ങളും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് യു എന്‍ മനുഷ്യാവകാശ സമിതി ചീഫ് സെയ്ദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ച്‌ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെടുന്നത് ആദ്യമായാണ്.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു കമീഷനെ നിയോഗിക്കാനായി ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലില്‍ താന്‍ ആവശ്യപ്പെടുമെന്നും അല്‍ ഹുസൈന്‍ അറിയിച്ചു. സിറിയയിലെ സംഘര്‍ഷങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ഉന്നത സമിതിയുടേതിന് സമാനമായിരിക്കും ഇത്.

നിയന്ത്രണ രേഖയില്‍ ദിവസങ്ങളോളം നിലനില്‍ക്കുന്ന സംഘര്‍ഷത്തിനും പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും ഇടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related News