25 April 2024, Thursday

ഉത്തരകൊറിയ വീണ്ടും ആണവപ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് യുഎന്‍

Janayugom Webdesk
സിയോള്‍
August 31, 2021 11:33 am

ഉത്തരകൊറിയ വീണ്ടും ആണവപ്ലാന്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി യുഎന്‍ ഏജന്‍സി. യോങ്ബയോണില്‍ സ്ഥാപിച്ചിരിക്കുന്ന ആണവോര്‍ജപ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജ നിരീക്ഷണ സമിതിയായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ(ഐഎഇഎ) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ അഞ്ച് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയതിന്റെ സൂചനകള്‍ കണ്ടെത്തിയെന്നും ജൂലൈ മുതല്‍ പ്ലാന്റില്‍നിന്നും തണുത്ത ജലം പുറത്തേക്ക് ഒഴുക്കുന്നത് ശ്രദ്ധിച്ചതായും ഇത് പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണെന്നും ഐഎഇഎ പറഞ്ഞു.

ഐഎഇഎയുടെ പ്രതിനിധികളെ 2009ല്‍ രാജ്യത്ത് നിന്ന് പുറത്താക്കിയതിന് ശേഷം യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭ്യമായിരുന്നില്ല. പ്ലാന്റിനുള്ളില്‍ ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അതിന്റെ ഉദ്ദേശ്യങ്ങളും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി 2018ലാണ് ഉത്തരകൊറിയ ആണവപരീക്ഷണം നിര്‍ത്തിവെച്ചത്.

Eng­lish sum­ma­ry; UN Secu­ri­ty Coun­cil calls on North Korea to sus­pend ura­ni­um enrichment

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.