ഐക്യ രാഷ്‌ട്ര സഭ: ജമ്മു കശ്‌മീരിലെ സ്‌ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും എല്ലാ അംഗരാജ്യങ്ങളും സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ്‌ ആഗ്രഹമെന്നും ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്‌.
തീവ്രവാദത്തിനെതിരായ ശക്‌തമായ നടപടിയില്‍ ഇന്ത്യന്‍ സുരക്ഷാസേന 13 ഭീകരരെ വെടിവച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണു ഗട്ടറെസിന്റെ പ്രസ്‌താവന. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്കും നാലു സാധാരണക്കാര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ അദ്ദേഹം പറഞ്ഞു.