ഇന്ത്യ കൽക്കരി പൂർണ്ണമായി ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ. ഫോസിൽ ഇന്ധനങ്ങൾക്ക് നൽകിവരുന്ന സബ്സിഡി പൂർണ്ണമായി ഉപേക്ഷിക്കണമെന്നും സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇന്ത്യ കൽക്കരി മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ മോശം സാമ്പത്തിക നടപടിയെന്ന് ഗുട്ടെറസ് വിശേഷിപ്പിച്ചു. നേരത്തെ കൽക്കരി മേഖലയിലെ സ്വകാര്യവൽക്കരണത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ഇന്ത്യ പുനരുപയോഗ ഊർജ്ജത്തിന് നൽകിവരുന്നതിനേക്കാൾ ഏഴിരട്ടി സബ്സിഡി ഫോസിൽ ഇന്ധനങ്ങൾക്ക് നൽകിവരുന്നു.
പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ഒരു സൂപ്പർ പവർ ആയി മാറാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജ്ജത്തിന്റെ ഉപയോഗം 17 ൽ നിന്നും 24 ശതമാനമാക്കാൻ ഇന്ത്യ കൈക്കൊണ്ട നടപടികളെ ഗുട്ടെറസ് പ്രശംസിക്കുകയും ചെയ്തു.
ENGLISH SUMMARY:UN urges India to abandon coal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.