കോവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.8 ശതമാനത്തിലേക്ക് ഇടിയുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെ വളര്‍ച്ചയും ഇടിയുമെന്ന് യുഎന്നിന്റെ ഏഷ്യാ പസഫിക് മേഖലയിലെ സര്‍വേ റിപ്പോർട്ട് (എസ്കാപ്) പ്രവചിച്ചിരിക്കുന്നത്. 2019–2020 ല്‍ ഇന്ത്യയുടെ വളര്‍ച്ച അഞ്ച് ശതമാനമായാണ് കണക്കാക്കുന്നത്.
ഇത് 4.8 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുലക്ഷം കോടിയുടെ നഷ്ടമാണ് എസ്കാപ് കണക്കൂകൂട്ടുന്നത്. അതേസമയം യുഎസ് റേറ്റിങ് ഏജൻസിയായ ഗോൾഡ്മാൻ സാക്സ് ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയും ഇന്ത്യയുടെ വളർച്ചാനുമാനം പരിഷ്കരിച്ചു. 2021 വർഷത്തിൽ ഇന്ത്യയുടെ വളർച്ച 1.6 ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. നേരത്തെ വളർച്ചാ പ്രവചനം 3.3 ശതമാനമായിരുന്നു. കോവിഡ് നഷ്ടം പരിഹരിക്കാൻ ഇതുവരെയുണ്ടായ കേന്ദ്രസർക്കാർ നടപടികള്‍ അപര്യാപ്തമാണെന്ന അഭിപ്രായവും ഗോള്‍ഡ്മാന്‍ സാക്സ് പങ്കുവയ്ക്കുന്നു.
English Summary: UN warns Covid will destroy world economies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.