പണിമുടക്കിന് യുഎന്‍എ പിന്തുണ

Web Desk
Posted on January 04, 2019, 7:13 pm

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളുടെ ഫെഡറേഷനുകളും സംയുക്തമായി ജനുവരി 8 ‚9 തിയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്കിന് യുണൈറ്റ് നഴ്‌സസ് അസോസിയേഷന്‍(യു എന്‍ എ) പിന്തുണ പ്രഖ്യാപിച്ചു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മേഖലയായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുന്ന വിധം പൂര്‍ണമായി പണിമുടക്കാന്‍ നഴ്‌സുമാര്‍ക്കാവില്ല. ഈ സാഹചര്യത്തില്‍ പണിമുടക്ക് ദിവസങ്ങളില്‍ ആവശ്യത്തിന് നഴ്‌സിങ് ജീവനക്കാരെ വിട്ടുനല്‍കാനും മറ്റുള്ളവരുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രചാരണ, പ്രക്ഷോഭങ്ങളില്‍ അണിനിരക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍ എന്നിവര്‍ അറിയിച്ചു.