October 2, 2022 Sunday

Related news

September 24, 2022
September 19, 2022
July 18, 2022
July 6, 2022
May 25, 2022
May 6, 2022
March 20, 2022
February 10, 2022
January 19, 2022
November 24, 2021

ന്യായമായ ലാഭം ലഭിച്ചില്ല; നാല് ഏക്കറിലെ ക‍ൃഷി നശിപ്പിച്ച് കര്‍ഷകൻ

Janayugom Webdesk
ചെന്നൈ
March 20, 2022 4:25 pm

തമിഴ്‌നാട്ടിലെ അല്ലാപുരത്ത് കാര്യമായ ലാഭം കിട്ടാത്തതിനെ തുടര്‍ന്ന് ശിവകുമാർ എന്ന 41 കാരനായ കർഷകൻ നാല് ഏക്കർ സ്ഥലത്തെ തക്കാളി കൃഷി നശിപ്പിച്ചു. വിത്ത് പാകാനും പാടത്ത് വളമിടാനും കായ്കൾ പറിച്ചെടുക്കാൻ തൊഴിലാളികൾക്ക് കൂലി നൽകാനും ചരക്ക് വാഹനത്തിൽ തക്കാളി കയറ്റാനും ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചതായി ശിവകുമാർ പറഞ്ഞു. എന്നാല്‍ തക്കാളി വിറ്റത് കിലോയ്ക്ക് വെറും അഞ്ച് രൂപയ്ക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഇടപെട്ട് കിലോയ്ക്ക് 15 രൂപയ്ക്കെങ്കിലും തക്കാളിക്ക് സംഭരിക്കാൻ കഴിഞ്ഞാൽ മാത്രമേ തന്നെപ്പോലുള്ള കർഷകർക്ക് നിലനിൽക്കാനാകുവെന്നും ശിവകുമാർ പറഞ്ഞു.

eng­lish sum­ma­ry; Unable to make decent prof­it, farmer destroys toma­toes grown across four acres in Tamil Nadu

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.