23 April 2024, Tuesday

Related news

April 19, 2024
March 24, 2024
March 8, 2024
February 10, 2024
January 17, 2024
January 9, 2024
January 4, 2024
December 22, 2023
December 21, 2023
December 19, 2023

പഴവങ്ങാടിക്കര ബാങ്കിലെ അനധികൃത നിയമനം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജിവെച്ചു

Janayugom Webdesk
റാന്നി
April 20, 2022 9:48 pm

പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ അനധികൃത നിയമനത്തില്‍ പ്രതിക്ഷേധിച്ച് യൂത്തു കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജി വെച്ചു.ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണനാണ് രാജി നല്‍കിയത്. മണ്ഡലം പ്രസിഡന്‍റ് വിജീഷ് വള്ളിക്കാല, വൈസ് പ്രസിഡന്‍റും പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗവുമായ സൗമ്യ ജി നായര്‍, ജനറല്‍ സെക്രട്ടറിമാരായ വീനീത് പെരുമേത്ത്, ജോബിന്‍ കരികുളം, ജോബി മണക്കാലംപള്ളില്‍, സെക്രട്ടറിമാരായ ലിജിന്‍ മാന്നാത്ത്, അല്‍ഫിന്‍ പുത്തന്‍കയ്യാലയ്ക്കല്‍, ഡോണ, മിലാന്‍ ബോബന്‍, ഷാജി കരികുളം, അശ്വതി, ലിജോ ജോണ്‍ എന്നിവരാണ് രാജി കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

നിയമനക്കാര്യം പരസ്യ പ്രതികരണത്തിലേക്കും രാജിയിലേക്കും എത്തിയതോടെ ബാങ്ക് ഭരണസമതിയും മണ്ഡലം കോണ്‍ഗ്രസ് നേതൃത്വവും ഒരു പോലെ വെട്ടിലായി. പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ തഴഞ്ഞ് ഇഷ്ട്ടക്കാരെ പണം വാങ്ങി തിരുകി കയറ്റിയതാണ് പ്രതിക്ഷേധത്തിനു കാരണം.മൂന്നു മാസം മുമ്പാണ് പണം വാങ്ങി നിയമനം നടത്താന്‍ ബാങ്ക് ഭരണസമതി ആദ്യം ശ്രമിച്ചത്.ബാങ്ക് ഭരണസമതിയംഗവും പഞ്ചായത്തംഗവുമായ ആളിന്‍റെ മകനു വേണ്ടി ഒരു ഒഴിവ് ആവശ്യപ്പെട്ടെങ്കിലും നല്‍കാതെ വന്നതോടെയാണ് സംഭവം അന്ന് പുറത്തായത്. വാര്‍ത്ത പുറത്തു വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയും നിയമന നീക്കം മരവിപ്പിക്കുകയും ചെയ്തു.പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം തുടർച്ചയായ അവധി ദിനങ്ങള്‍ നോക്കി രഹസ്യമായി നിയമനം നടത്തുകയായിരുന്നു.

മൂന്നു പേരെ നേരത്തെ നിയമിക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പന്ത്രണ്ടോളം പേരെ അഭിമുഖത്തിനും എഴുത്തു പരീക്ഷക്കും വിളിക്കുകയും ചെയ്ത് മനപ്പൂര്‍വ്വം കബളിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു.കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പണം വീതം വെച്ചെടുത്തെന്നും തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയത്തിന്‍റെ കാരണവും ഇതാണെന്നും അടക്കം പറച്ചിലുണ്ട്.രാജി വെച്ചവര്‍ പഞ്ചായത്ത് ഭരണസമതിക്കെതിരേയും ആരോപണം ഉയര്‍ത്തുന്നുണ്ട്.പല നാളുകളായി റാന്നിയിലെ കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടിയ സംഭവങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലെത്തുന്നതും രാജിയില്‍ കലാശിക്കുന്നതും ആദ്യമാണ്. രാജി വെച്ചവരെ അനുനയപ്പിക്കാനുള്ള ശ്രമവും പ്രശ്ന പരിഹാര ശ്രമവും അണിയറയില്‍ തകൃതിയായി നടക്കുന്നതായിട്ടാണ് സൂചന.

Eng­lish Sum­ma­ry: Unau­tho­rized appoint­ment in Pazha­van­gadikkara Bank: Youth Con­gress con­stituen­cy com­mit­tee resigns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.