Web Desk

ചെന്നൈ:

January 03, 2021, 10:23 pm

അനധികൃത ലോൺ ആപ്പ്:രണ്ട് ചൈനക്കാരുൾപ്പെടെ നാല് പേർ പിടിയിൽ

Janayugom Online

അനധികൃത ലോൺ ആപ്പുകളുടെ നടത്തിപ്പുകാരായ നാലുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ്, പവൻ ചൈനീസ് പൗരന്മാരായ സിയോ യാമോ, വു യുവാലുൻ എന്നിവരാണ് അറസ്റ്റിലായത്. 300 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് നിഗമനം.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ ഉടമകളാണ് പ്രമോദും പവനും. ഇവരുടെ കീഴിൽ നൂറോളം പേരാണ് ജോലിനോക്കിയിരുന്നത്. ഓൺലൈൻ വഴി അതിവേഗ ലോൺ തരപ്പെടുത്തിക്കൊടുക്കുന്ന സ്ഥാപനമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായവരിൽനിന്ന് അമിത പലിശ ഈടാക്കിയാണ് ഇവർ പണം സ്വരൂപിച്ചിരുന്നത്.ഹോങ് എന്നു പേരുള്ള മറ്റൊരാളാണ് ഇതിന്റെ സൂത്രധാരനെന്ന് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെയാണ് പ്രതികളെ പിടികൂടിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ENGLISH SUMMARY:Unauthorized loan app: Four arrest­ed, includ­ing two Chinese
YOU MAY ALSO LIKE THIS VIDEO