മരിയാപുരം പഞ്ചായത്തില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ കരാറുകാരന് വന്‍ തോതില്‍ പാറപൊട്ടിച്ച് കടത്തുന്നത് തടഞ്ഞു കൊണ്ട് മൈനിംങ് ജിയോളജി വകുപ്പ് നല്കിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില. അനധികൃത ഖനനം തടഞ്ഞ് മൈനിംങ് ജിയോളജി വകുപ്പ് ചൊവ്വാഴ്ച്ച നോട്ടീസ് കരാര്കാരനും സ്ഥല ഉടമയ്ക്കും നല്‍കിയെങ്കിലും പാറ ഖനനം തുടരുകയാണ്. മരിയാപുരം പഞ്ചായത്തിലെ വിമലഗിരി-അഞ്ചായിനിപടി-പാണ്ടിപ്പാറ റോഡിന്റെ നൂറ് മീറ്റര്‍ ഭാഗം കോൺക്രീറ്റ് കരാര്‍ ഏറ്റെടുത്ത കരാര്കാരനാണ് റോഡ് നിര്‍മാണത്തിന്റെ മറവില്‍ വന്‍ തോതില്‍ പാറ ഖനനം നടത്തികൊണ്ടിയിരുന്നത്.
കരാറുകാരന് കെ കെ കുര്യന് കുത്തനാപ്പിള്ളില്‍, സ്ഥല ഉടമ റെജി വിളകുന്നേല്‍ എന്നിവരുടെ പേരിലാണ് നോട്ടീസ് നല്‍കിയത്. മൈനിംങ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സ്ഥല പരിശോധനയില്‍ അനധികൃതമായി പാറ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു.പാറ ഖനനം നിര്‍ത്തി വെയ്ക്കണമെന്നും അനധികൃത പാറഖനനം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ്ശിഷയ്ക്ക് അര്‍ഹരാണെന്നും ഖനനം ചെയ്ത പാറയുടെ വില സര്‍ക്കാരിലേയ്ക്ക് അടയ്ക്കണമെന്നും നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നു.
നോട്ടീസിന്റെ പകര്‍പ്പ് കളക്ടര്‍, ഇടുക്കി തഹസില്‍ദാര്‍, തങ്കമണി പൊലീസ്,പഞ്ചായത്ത് സെക്രട്ടറി, ഉപ്പുതോട് വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കും മൈനിംങ് ജിയോളജി വകുപ്പ് കൈമാറി. മാസങ്ങളായി ജനവാസം ഇല്ലാത്ത മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ തരിശ് ഭൂമിയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് പാറ അനധികൃതമായി പൊട്ടിച്ച് കടത്തി കൊണ്ടിയിരുന്നത്.പാറ ഖനനം ചെയ്ത് വലിയ കുഴിയായ പ്രദേശം മണ്ണിട്ട് മൂടിയതിന് ശേഷമായിരുന്നു ഇതിനോട് ചേര്‍ന്നുള്ള ഭാഗത്തെ പാറ പൊട്ടിക്കുന്നത്. ഖനനം മാസങ്ങളായി തുടര്‍ന്നതോടെ നാട്ടുകാരുടെ പരാതിയിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് മൈനിംങ് ആന്റ് ജിയോളജി വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയത്. മരിയാപുരത്ത് അനധികൃത പാറപൊട്ടിക്കല്‍ തടഞ്ഞ് മൈനിംങ് ജിയോളജി നോട്ടീസ് നല്‍കിയതിന് ശേഷവും പാറ പൊട്ടിക്കല്‍ തുടരുന്നു .
english summary : Unauthorized rock blasting: Grass price for stop memo by Mining Geology Department
you may also like this video