Friday
19 Jul 2019

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും

By: Web Desk | Thursday 11 July 2019 8:58 AM IST


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവച്ചേക്കും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം നിയമസഭ പിരിച്ചു വിട്ടു തെരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യും എന്നാണു സൂചന. വിമത എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണു കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്.

കര്‍ണാടക സര്‍ക്കാരിന്റെ പ്രതിസന്ധി ആഴത്തിലാക്കി രണ്ട് എംഎല്‍എമാര്‍കൂടി രാജിവച്ചിരുന്നു. മന്ത്രി എം ടി ബി  നാഗരാജ്, കെ സുധാകര്‍ എന്നിവരാണു കഴിഞ്ഞ ദിവസം സ്പീക്കര്‍ക്കു രാജി സമര്‍പ്പിച്ചത്. ഇതോടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി. എച്ച് ഡി  കുമാരസ്വാമി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 100 ആയി ചുരുങ്ങി.

നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പു നേരിടുന്നതാണു നല്ലതെന്ന വികാരമാണു കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങളും ഉടനടി തീരുമാനമെടുക്കുന്നതിലേക്കു കോണ്‍ഗ്രസ് നേതാക്കളെ നയിച്ചെന്നാണു സൂചന.

Related News