Friday
22 Feb 2019

പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

By: Web Desk | Friday 14 September 2018 8:14 AM IST

കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാകുളം കലൂര്‍ നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പിലേക്കാണ് നിയന്ത്രണം വിട്ട ക്രെയിന്‍  ഇടിച്ചുകയറിയത്. അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാസും സുഹൃത്തും പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച്‌കൊണ്ടിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട ക്രെയിന്‍ പമ്പി ലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.