August 19, 2022 Friday

അണ്ടര്‍-17 വനിതാ ലോകകപ്പ് : ഇന്ത്യ മരണ ഗ്രൂപ്പില്‍

എ ഗ്രൂപ്പില്‍ ഇന്ത്യയ്ക്കൊപ്പം ബ്രസീല്‍, യുഎസ്എ, മൊറോക്കോ 
Janayugom Webdesk
June 24, 2022 11:17 pm

ഇതാദ്യമായി ഇന്ത്യ വിരുന്നൊരുക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പുകളെ നിശ്ചയിച്ചു. ഇന്ത്യ മരണ ഗ്രൂപ്പിലാണ്. ബ്രസീലും അമേരിക്കയും മൊറോക്കോയുമുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
ഒക്ടോബര്‍ 11 ന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയുമായി ഇന്ത്യ ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അരങ്ങേറ്റമാണ് ഇത്. 14 ന് മൊറോക്കോയുമായും 17 ന് ബ്രസീലുമായും മറ്റ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യ ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നടക്കുക.
ജര്‍മനിയും നൈജീരിയയും ചിലിയും ന്യൂസിലന്‍ഡുമാണ് ഗ്രൂപ്പ് ബി-യില്‍. സ്‌പെയിനും കൊളംബിയയും മെക്‌സിക്കോയും ചൈനയും ഗ്രൂപ്പ് സി-യില്‍ പോരാടും. ജപ്പാനും കാനഡയും ഫ്രാന്‍സും ടാന്‍സാനിയയുമടങ്ങുന്നതാണ് ഗ്രൂപ്പ് ഡി.
ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ 24 മത്സരങ്ങളാണുള്ളത്. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഗോവയിലും നവി മുംബൈയിലുമായി അരങ്ങേറും. ഗോവയിലാണ് സെമി ഫൈനലുകള്‍. ഫൈനലിന് ഒക്ടോബര്‍ 30 ന് നവി മുംബൈ വേദിയാവും.
2018 ല്‍ ഉറുഗ്വെയില്‍ നടന്ന അവസാന ലോകകപ്പില്‍ സ്പെയിനായിരുന്നു ജേതാക്കള്‍. 

Eng­lish Sum­ma­ry: Under-17 Wom­en’s World Cup

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.