ഫൈനലിന്റെ ആവേശം തകർക്കാൻ മഴയെത്തിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിനെ വിജയികളായി പ്രഖ്യാപിച്ചു. ആദ്യമായാണ് ബംഗ്ലാദേശ് ലോക ചാംപ്യന്മാരാവുന്നത്. 178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാദേശ് 41ാം ഓവറില്‍ ഇന്നിങ്സ് തുടരുമ്ബോഴാണ് മഴയെത്തിയത്.ഈ സമയത്ത് 54 പന്തില്‍ 15 റണ്‍സായിരുന്നു ജയത്തിനായി വേണ്ടിയിരുന്നത്.
തുടര്‍ന്ന് മഴനിയമപ്രകാരം ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. 42 റണ്‍സോടെ ക്യാപ്റ്റന്‍ അക്ബര്‍ അലിയും മൂന്നു റണ്‍സോടെ റകീബുല്‍ ഹസ്സനുമാണ് ക്രീസിലുണ്ടായിരുന്നത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 47.2 ഓവറില്‍ 177ന് അവസാനിച്ചു. പരമ്ബരയിലാകമാനം മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റിങ് നിരയെ അക്ഷരാര്‍ഥത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.മികച്ച ഫോമിലുള്ള ഓപണിങ് ബാറ്റ്സമാന് യശ്വസി ജയ്സ്വാളിന്റെ അര്‍ധസെഞ്ച്വറിയാണ് ബാറ്റിങ് നിരയില്‍ അല്പമെങ്കിലും എടുത്തുപറയാനുള്ളത്. 121 പന്ത് നേരിട്ട യശ്വസി 88 റണ്‍സ് നേടി.
English Summary: under 19 world cup bangladesh won
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.