June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; തുടക്കത്തിലെ പാകിസ്ഥാനെ പൂട്ടി ഇന്ത്യ

By Janayugom Webdesk
February 4, 2020

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ഇന്ത്യ. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് പാക് താരങ്ങളെ ഇന്ത്യന്‍ ബൗളര്‍മാര്‍ പറഞ്ഞയച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് ഹറൈറയെ(4) സുശാന്ത് മിശ്രയും ഒന്‍പതാം ഓവറിലെ അഞ്ചാം പന്തില്‍ ഫഹദ് മുനീറിനെ(0) രവി ബിഷ്‌‌നോയിയുമാണ് പുറത്താക്കിയത്.

തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ തേടിയാണ് ഇന്ത്യ കളിക്കുന്നത്. നാലു തവണ അണ്ടര്‍-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടുതവണയും ഫൈനലിലുണ്ടായിരുന്നു. 2016 ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റപ്പോള്‍ 2018‑ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടി. അഞ്ചുതവണ ഫൈനല്‍ കളിച്ച പാകിസ്താന് രണ്ടു കിരീടമുണ്ട്.

Eng­lish sum­ma­ry: Under 19 world cup; India vs Pak­istan in semi final

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.