അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, ഫൈനലിൽ അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ആവേശവുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്.
ടൂർണമെന്റിലെ മൊത്തം പ്രകടനം പരിശോധിച്ചാൽ ഫൈനലിൽ ഇന്ത്യക്കാണ് മുൻതൂക്കം. സെമിയിൽ ഇന്ത്യ ബദ്ധവൈരികളായ പാകിസ്ഥാനെ തറ പറ്റിച്ചപ്പോൾ ബംഗ്ലാദേശ് കരുത്തരായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.യുവരാജ് സിങ് മുതൽ വിരാട് കോഹ്ലി വരെ കൗമാര ലോകകപ്പിൽ മിന്നിത്തിളങ്ങിയവരിൽ പലരും പിന്നീട് ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായി മാറിയതാണ് ചരിത്രം. ലോകകപ്പിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനം ഭാവിയിലെ ഇന്ത്യൻ സൂപ്പർ താരങ്ങളിൽ പലരും അക്കൂട്ടത്തിലുണ്ടെന്നതിന് വ്യക്തമായ സൂചന നൽകുന്നു.
അനിയന്മാര്ക്ക് ആശംസകളുമായി സീനിയര്‍ ടീം അംഗങ്ങളും രംഗത്തു വന്നു. ബിസിസിഐ പുറത്തു വിട്ട വീഡിയോയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ് എന്നിവരും രവി ശാസ്ത്രിയടക്കമുള്ള പരിശീലക സംഘവും ആശംസകള്‍ നേര്‍ന്നു.
English summary: Under 19 world cup on today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.