മലപ്പുറം കളക്ടറുമായും എസ്.പി യുമായും സമ്പർക്കം; ഡിജിപി സ്വയം നിരീക്ഷണത്തിൽ

Web Desk

തിരുവനന്തപുരം

Posted on August 14, 2020, 1:53 pm

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്. പി യു അബ്ദുൾ കരീമുമായും കളക്ടർ കെ. ഗോപാലകൃഷ്ണനുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മുൻകരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചത്. എസ്. പിക്ക് പിന്നാലയാണ് മലപ്പുറം കലക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കലക്ടറും അസി. കലക്ടറും കലക്ടറേറ്റിലെ ജീവനക്കാരും ഉൾപ്പെടെ 21 പേർക്കാണ് കോവിഡ് ബാധിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ അപകടദിവസം രക്ഷാപ്രവർത്തനത്തിൽ കലക്ടർ സജീവമായിരുന്നു. ഇതിന് പിന്നാലെ കലക്ടറടക്കം ക്വാറന്റീനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. കളക്ടർ കെ. ഗോപാലകൃഷ്ണനാണ് ആൻ്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായത്.

Eng­lish sum­ma­ry;  Malap­pu­ram S. Con­tact with PU and col­lec­tor; Under DGP self-mon­i­tor­ing

You may also like this video;