ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു ;ഹാഫീസ്​ സഇൗദ് തീവ്രവാദി

Web Desk
Posted on February 13, 2018, 10:41 am

കറാച്ചി: അമേരിക്കൻ  സമ്മർദത്തിന്റെ  പേരിലെന്ന് വ്യക്‌തം, മുംബൈ ഭീകരാക്രമണത്തി​ന്റെ സൂത്രധാരനെന്ന്​ സംശയിക്കുന്ന ഹാഫീസ്​ സഇൗദിനെ പാകിസ്​താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തിയാണ്​ സഇൗദിനെയും ജമാത്ത്​ ഉദ്​ ദവയെും തീവ്രവാദ സംഘടനകളുടെ കൂട്ടത്തിലേക്ക്​ ഉള്‍പ്പെടുത്തിയത്​. ഇതോടെ യുഎന്‍ നിരോധിച്ച സംഘടനകള്‍ രാജ്യത്ത്​ നിരോധിതമാകും. ഹാഫീസ്​ സഇൗദിനെ സർവതന്ത്ര സ്വാതന്ത്രനാക്കി വീണ്ടും പ്രവർത്തിക്കാനനുവദിച്ച നടപടി പാകിസ്ഥാൻ ഭീകര രാഷ്‌ട്രമാണെന്ന ആക്ഷേപം അടിവരെയിട്ടുറപ്പിക്കുന്നതായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ തീവ്രവാദവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമത്തില്‍ പാക്​ പ്രസിഡന്‍റ്​ ഒപ്പുവെച്ചത്​. തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ്​ ഭേദഗതി നിലവില്‍ വന്നത്​. ഇതോടെ സഇൗദി​ന്റെ തുള്‍പ്പടെ നിരവധി സംഘടനകള്‍ക്ക്​ പാകിസ്​താനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരും.