24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 16, 2025
April 15, 2025
April 9, 2025
April 9, 2025
March 31, 2025
March 17, 2025
March 15, 2025
March 11, 2025

മഹിളാ സമൃദ്ധി യോജന പ്രകാരം സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകും; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
February 20, 2025 12:59 pm

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവിരാജ് ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു . മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകൾക്കുള്ള വരുമാന സഹായത്തിന്റെ ആദ്യ ഗഡുവായ 2,500 പ്രതിമാസം നൽകുമെന്നും മാർച്ച് 8 നകം അവരുടെ ബാങ്ക് അക്കൗണ്ടിൽ ആദ്യ ഗഡു എത്തുമെന്നും രേഖ ഗുപ്ത പറഞ്ഞു .
രാംലീല മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശിയ പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഡൽഹിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ രേഖ ഗുപ്ത ഷാലിമാർ ബാഗില്‍ നിന്നും 29595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.27 വർഷത്തിനുശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.