Monday
18 Feb 2019

ജയില്‍ ഉദ്യോഗസ്ഥരെ ജയില്‍പുള്ളി പിക്കാസുകൊണ്ട് ആക്രമിക്കുന്ന ഭീകര ദൃശ്യങ്ങള്‍ പുറത്ത്

By: Web Desk | Wednesday 12 September 2018 10:53 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജയില്‍പുള്ളി പൊലീസ് ഉദ്യോഗസ്ഥരെ പിക്കാസു കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ഗ്വാലിയാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച ഭോപ്പാലിലെ ഉമ്രി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

മാര്‍ക്കറ്റില്‍ കശപിശയുണ്ടാക്കിയതിനെ തുടര്‍ന്ന് വിഷ്ണു രാജ്വാത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റടിയിലെടുത്തിരുന്നു. കസ്റ്റടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ പിക്കാസുപയോഗിച്ച് പോലീസുകാരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ സഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. രാജ്യത്തെ ഞെട്ടിച്ച ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

വീഡിയോ…

Related News