May 28, 2023 Sunday

രേഖകളില്ലാത്ത പണം പിടികൂടി

Janayugom Webdesk
January 3, 2020 9:44 pm

തോൽപ്പെട്ടി:തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററില്‍ വെച്ച് മതിയായ രേഖകളില്ലാതെകര്‍ണ്ണാടകയില്‍ നിന്നും  കേരളത്തിലേക്ക് കാറില്‍ കൊണ്ടുവന്ന 17ലക്ഷം രൂപ പിടികൂടി.എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിക്ക് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററിലെ ഉദ്യോഗസ്ഥരും,മാനന്തവാടി റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് കെ എ21 എൻ 6885 നംമ്പര്‍ കാറില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 17ലക്ഷം രൂപ പിടികൂടിയത് .പിടികൂടിയ രൂപയും അനധികൃതമായ രേഖകളില്ലാതെ  രൂപ കാറില്‍ കടത്തികൊണ്ട് വന്ന കര്‍ണ്ണാടക സുള്ള്യ സ്വദേശി സിനിത്ത് അഹമ്മദ് എന്നയാളെയും തുടര്‍ നടപടികള്‍ക്കായി തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പരിശോധനക്ക് എക്സൈസ് ഇന്‍സെ്പക്ടര്‍മാരായ ടി.ഷറഫുദീന്‍ ‚ഷിനു,തോല്‍പ്പെട്ടി ചെക്ക്പോസ്ററിലെ  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ  സി ഡി സാബു.,അനില്‍ ‚.അനീഷ് , മാനന്തവാടി റെയിഞ്ചിലെ സി ഇ ഒ മാരായ അഭിലാഷ്ഗോപി ‚ജോബിഷ് എന്നിവര്‍ പങ്കെടുത്തു .

Eng­lish summary:Undocumented mon­ey was seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.