20 April 2024, Saturday

Related news

November 26, 2023
August 20, 2023
August 14, 2023
June 13, 2023
September 9, 2022
August 28, 2022
August 27, 2022
August 3, 2022
July 27, 2022
July 23, 2022

അടിവസ്ത്രം അഴിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Janayugom Webdesk
July 19, 2022 10:38 am

കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്.

സംഭവത്തിൽ കേന്ദ്രസർക്കാരിനെ സംസ്ഥാനം പ്രതിഷേധമറിയിച്ചു. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേന്ദ്രസർക്കാരിന് കത്തയച്ചു. വിഷയത്തിൽ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്റർ നീരീക്ഷകർ എൻടിഎക്ക് റിപ്പോർട്ട് നൽകി.

എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻടിഎ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോർട്ടെന്ന് എൻടിഎ ഡിജി വിനീത് ജോഷി പ്രതികരിച്ചു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന യുവജന കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Eng­lish summary;Undressing inci­dent; The Nation­al Child Rights Com­mis­sion take case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.