തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. 2018‑ൽ രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായത് ദിവസേന ശരാശരി പത്തുപേരാണ് (ഒൻപതു പുരുഷന്മാരും ഒരു സ്ത്രീയും).
2018‑ൽ രാജ്യത്താകെ 1.34 ലക്ഷത്തോളം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2017‑ലേതിൽ(1.3 ലക്ഷം)നിന്ന് 1.3 ശതമാനം അധികമാണിത്. ഇതിനുപുറമേ, മയക്കുമരുന്നിനും മദ്യത്തിനും അടിമയായ 20 പേരും ദിനംപ്രതി ആത്മഹത്യചെയ്തു.
കുടുംബപ്രശ്നങ്ങൾമൂലമുള്ള ആത്മഹത്യ 30. 4 ശതമാനമാണ്. അസുഖംമൂലമുള്ള ആത്മഹത്യ 18 ശതമാനവും വൈവാഹിക പ്രശ്നങ്ങൾമൂലമുള്ളത് 6.2 ശതമാനവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.