കൊറോണ വൈറസ് ലോകത്തിലെ എല്ലാ മേഖലയിലും പിടി മുറുക്കിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വികസ്വര രാജ്യം എന്ന നിലയിൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഇനി മുന്നോട്ടു നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഇത് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനമായി ഉയർത്തിയെന്ന് തൊഴിൽ ഡാറ്റയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്ത തൊഴിലില്ലായ്മ 23.4 ശതമാനമായി ഉയർന്നു.
രണ്ടാഴ്ചയായി തൊഴിലില്ലായ്മ വളരെ ഉയർന്ന നിരക്കിൽ തുടരുകയാണ്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ പ്രതിവാര ട്രാക്കർ സർവേ അടിസ്ഥാനമാക്കിയുള്ള കണക്കിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ഏപ്രിൽ 5 ന് അവസാനിച്ച ആഴ്ചയിലെ ഏറ്റവും പുതിയ ഡാറ്റ തിങ്കളാഴ്ച വൈകുനേരം പുറത്തിറങ്ങി. മാർച്ച് പകുതിയിൽ പുറത്തിറങ്ങിയ സിഎംഐഇയുടെ റിപ്പോർട്ടിൽ 8.4 ശതമാനമായിരുന്നു തൊഴില്ലായ്മ നിരക്ക്. അതിൽ നിന്നാണ് നിലവിലെ 23 ശതമാനമായി ഉയർന്നിരിക്കുന്നത്.
ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഒദ്യോഗിക വിവരങ്ങൾ വിശ്വസീനിയമല്ലെന്ന് ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രണബ് സെൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 50 ദശലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനത്താൽ ഇന്ത്യയും ചൈനയുമൊഴിയ്ക്കുള്ള വികസ്വര രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് യുഎനിന്റെ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയിൽ പുറത്തു വന്നിരുന്നു. എന്നാൽ, അതിൽ നിന്ന് എങ്ങനെ ചൈനയും ഇന്ത്യയും കരകയറുമെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നില്ല. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞമാരുടെ കണക്കുകൂട്ടലിൽ ലോക്ക് ഡൗണും നിയന്ത്രണങ്ങളും നീണ്ടുപോയാൽ സാമ്പത്തിക പ്രതിസന്ധി ഇതിനെക്കാൾ ഭയനകമാകുമെന്ന് അവർ വ്യക്തമാകുന്നു.
ലോക്ക് ഡൗൺ കഴിഞ്ഞാലും നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ പകുതിയിൽ കൂടുതലും പ്രവാസികളുടെ പണമാണ്. പ്രവാസികളാണ് നമ്മുടെ നട്ടെല്ല്. വിദേശത്തേയ്ക് ഇനി ഒരു തിരിച്ചു പോക്ക് അവർക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം നില നിൽക്കുന്നു. വർക്ക് അറ്റ് ഹോം ആണ് ഇപ്പോൾ എല്ലാവരും സ്വീകരിക്കുന്ന വഴി. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യയിലെ മിക്ക കമ്പനികളും ഇപ്പോൾ തന്നെ. ഈ ഒരു അവസ്ഥ മാറി കഴിയുമ്പോഴേയ്ക്കും ജോലിക്കാരുടെ എണ്ണം കുറച്ചു കൊണ്ട് ജോലി കൂടുതൽ കാര്യക്ഷമമാക്കാനാകും കൂടുതൽ കമ്പനികളും ശ്രമിക്കുന്നത്.
കൊറോണയും ലോക്ക് ഡൗണും രാജ്യത്ത് പിടിപെടുന്നതിന് മുൻപ് തന്നെ രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുകയായിരുന്നു വെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 43 മാസത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ആ മാസങ്ങളിൽ രാജ്യം നേരിട്ടത്. 2020 മാർച്ചിലെ ഇന്ത്യയിലെ തൊഴില്ലായ്മ നിരക്ക് 8.7% ശതമാനമായിരുന്നു. 2016 സെപ്റ്റംബറിന് ശേഷം ആദ്യമായി ഇത്രയും ഉയർന്ന തൊഴില്ലായ്മ നിരക്ക് മാർച്ചിലാണ് രേഖപ്പെടുത്തുന്നത്.
ENGLISH SUMMARY: unemployment in the time of lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.