September 29, 2022 Thursday

നഗരങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷം: റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2020 4:10 pm

ഇന്ത്യയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ പഠനം. ഇന്ത്യൻ നഗരങ്ങളില്‍ 18 നും 25 നും ഇടയില്‍ പ്രായമുളളവര്‍ കൂടുതലും അനൗപചാരിക മേഖലയിലാണ് പണിയെടുക്കുന്നതെന്നും അവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നഗരങ്ങളിലെ 52 ശതമാനം തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞത് ഒരുമാസം തൊഴിലും വരുമാനവും ലഭിച്ചില്ല. സര്‍ക്കാരില്‍ നിന്നോ തൊഴില്‍ദാതാവില്‍ നിന്നോ സഹായം കിട്ടിയത് നാലില്‍ ഒരാള്‍ക്ക് മാത്രമാണ്. വര്‍ഷം 100 തൊഴില്‍ദിനം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളില്‍ മാത്രമാണ്. നഗരമേഖലയില്‍ 70 ശതമാനത്തിനും 100 തൊഴില്‍ദിനം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY: UNEMPLOYMENT IS SEVERE IN INDIAN CITIES

YOU MAY ALSO IKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.