രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5ശതമാനം; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടിയ വർധന

Web Desk
Posted on November 01, 2019, 12:20 pm

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 8.5ശതമാനം വർധിച്ചതായി റിപ്പോർട്ട്. 2016 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിൽ സെപ്റ്റംബറിൽ കഴിഞ്ഞ വർഷത്തെക്കാൾ 5.2ശതമാനം ഇടിവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.

ഓഗസ്റ്റ് മാസത്തെ കണക്കുകൾ പ്രകാരം വ്യാവസായിക ഉൽപ്പാദനവും ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.