പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
Posted on August 13, 2019, 4:26 pm

പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആദൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഇറുഞ്ചിയിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ് പ്രായമുള്ള ആളുടേതാണ് മൃതദേഹം. മൃതദേഹത്തിന് പത്തു ദിവസത്തില്‍ താഴെ പഴക്കമുണ്ട്. ദേഹത്ത് കയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗള്‍ഫുകാരനായ ആദൂര്‍ ടൗണിലെ റൗഫിന്റെതാണ് നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്. റൗഫ് ഗള്‍ഫിലാണ്. ജേഷ്ഠന്‍ ഇക്ബാലാണ് വീട് നിര്‍മാണം നോക്കി നടത്തി വന്നിരുന്നത്. മൃതദേഹത്തിന് സമീപം ഒരു ലുങ്കിയും ഒരു തോര്‍ത്തും ഒരു പേസ്റ്റ്റ്റും കണ്ടെത്തിട്ടുണ്ട്. ഈ വീട്ടില്‍ ബംഗാളികളായിരുന്നു ജോലി ചെയ്തു വന്നിരുന്നത്. പെരുന്നാള്‍ ആയതിനാല്‍ പത്തു ദിവസം മുമ്പ് ഇവര്‍ നാട്ടിലേക്ക് പോയിരുന്നു. കാസര്‍ഗോഡ് ടൗണില്‍ നിന്നാണ് ലുങ്കി വാങ്ങിയിരുന്നതെന്ന് കണ്ടെത്തിട്ടുണ്ട്.

അയല്‍വാസിയായ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഹംസയാണ് മൃതദേഹം രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പെരുച്ചാഴി ചത്തതാണെന്ന് കരുതി അന്വേഷിച്ച് ചെന്നപ്പോഴാണ് വീടിന്റെ ഒന്നാം നിലയിലെ ഹാളില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഫോറന്‍സിക്ക് വിദഗ്ധര്‍ എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.