ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം ഏകീകരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. എല്ലാ വിഭാഗത്തിലുമുള്ളവരുടെയും വിവാഹപ്രായം 18 ആക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം ശൈശവ വിവാഹ നിരോധന നിയമം, പോക്സോ നിയമം എന്നിവയ്ക്കു കീഴില്‍ ശിക്ഷാര്‍ഹമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ കമ്മിഷന്റെ വാദങ്ങള്‍കേട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുടെ ബെഞ്ച് നിയമ കമ്മിഷനില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. നോട്ടീസുകളില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
മുസ്‌ലിം വ്യക്തിഗത നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിയെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയണം എന്ന ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 പ്രകാരമുള്ള വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
English Summary: Unification of marriageable age: Supreme Court notice to Central Govt
You may also like this video