ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സ്വരാജ് ഭവൻ ഹാളിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നടപ്പിലാകുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, എൻജിനീയറിങ്, നഗര‑ഗ്രാമാസൂത്രണം എന്നീ അഞ്ച് വകുപ്പുകൾ ഇന്നത്തോടെ ഇല്ലാതാകും. പ്രിൻസിപ്പൽ ഡയറക്ടറുടെ ചുമതലയിൽ ഇനി റൂറൽ, അർബൻ, തദ്ദേശ സ്വയം ഭരണ പ്ലാനിങ്, പ്രാദേശിക പശ്ചാത്തല സൗകര്യവികസനവും എൻജിനീയറിങ്ങും എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടായിരിക്കും ഇനി ഭരണ നിർവഹണം. ജില്ലാ തലത്തിൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാകും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എല്ലാ പ്രവർത്തനവും. പ്രവർത്തനങ്ങൾ വിലയിരുത്താൻ അസിസ്റ്റന്റ് ഡയറക്ടർ തലത്തിൽ ശക്തമായ വിജിലൻസ് സംവിധാനവുമുണ്ട്.
English Summary:Unified Local Self-Government Department in effect; Five departments will be abolished
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.