കോയമ്പത്തൂർ അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

Web Desk

തിരുപ്പൂര്‍

Posted on February 21, 2020, 8:43 am

കോയമ്പത്തൂരിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഡ്രൈവറിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഹേമരാജിനെ ഈറോഡ് പൊലീസ് ചോദ്യംചെയ്യുകയാണ്.

ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറിൽ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഹേമരാജ് പൊലീസിന് മൊഴി നൽകി.ഹേമരാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദ പരിശോധനയ്ക്കായി കേരള മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഉടൻ തിരുപ്പൂരിലെത്തും.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസിൽ ഇടിച്ചത്.

ENGLISH SUMMARY: Unin­ten­tion­al mur­der case charged on coim­bat­ore bus acci­dent

YOU MAY ALSO LIKE THIS VIDEO