Web Desk

കൊച്ചി:

November 07, 2020, 2:50 pm

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എല്ലാ മേഖലകളിലും സമഗ്ര വളർച്ച

Janayugom Online

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നടപ്പ് സാമ്പത്തിക വർഷം എല്ലാ മേഖലകളിലും സമഗ്ര പുരോഗതി. 2020 സെപ്റ്റംബർ 30നു അവസാനിച്ച അർദ്ധവാർഷികത്തിൽ ആഗോള ബിസിനസ് 3.1 ശതമാനം വർധിച്ച് 15,37,160 കോടി രൂപയായി. മൊത്തം ആഗോള നിക്ഷേപം 4.0 ശതമാനം വർധിച്ച് 8,86,098 കോടി രൂപയായി. കാസ നിക്ഷേപം 12.4 ശതമാനം ഉയർന്ന് 3,06,665 കോടി രൂപയായി. ആഗോള മൊത്തവളർച്ച 2020 സെപ്റ്റംബർ 30 വരെ 1.9 ശതമാനം ഉയർന്ന് 6,51,062 കോടി രൂപയായി. റീട്ടെയിൽ അഡ്വാൻസ് 7.8 ശതമാനം വർധിച്ച് 2020 സെപ്റ്റംബർ 30 വരെ 1,17,231 കോടി രൂപയായി.

അർദ്ധവാർഷിക അറ്റ പലിശ വരുമാനം 11.4 ശതമാനം ഉയർന്ന് 12,696 കോടി രൂപയായി. മുൻ വർഷം ഇത് 11,402 കോടി രൂപയായിരുന്നു. ആദ്യ അർദ്ധവാർഷികത്തിൽ 3,770 കോടി രൂപയാണ് മറ്റ് വരുമാനം. ഈ സമയത്തെ പ്രവർത്തന ലാഭം മുൻവർഷത്തെ 8,560 കോടി രൂപയിൽ നിന്ന് 2.4 ശതമാനം ഉയർന്ന് 8,769 കോടി രൂപയായി.

കഴിഞ്ഞ വർഷത്തെ ആദ്യ അർദ്ധവാർഷികത്തിൽ 615 കോടി രൂപയുടെ നഷ്ടം നേരിട്ടപ്പോൾ ഈ വർഷം അറ്റാദായം 849 കോടി രൂപയായി വർദ്ധിച്ചു. ഗ്ലോബൽ നെറ്റ് പലിശ മാർജിൻ (എൻഐഎം) 2.51 ശതമാനവും ആഭ്യന്തര എൻഐഎം 2.56 ശതമാനവുമായി. വായ്പാ വരുമാനം 7.66 ശതമാനമാണ്. നിക്ഷേപത്തിന്റെ ചെലവ് ഈ അർദ്ധ സാമ്പത്തിക വർഷത്തിൽ 5.65 ശതമാനത്തിൽ നിന്ന് 4.92 ശതമാനമായി ഉയർന്നു.

രണ്ടാം പാദത്തിലെ അറ്റ പലിശ വരുമാനം 6.1 ശതമാനം ഉയർന്ന് 6,293 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇത് 5,934 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിൽ 2,308 കോടി രൂപയാണ് മറ്റ് വരുമാനം. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 4,643 കോടി രൂപയിൽ നിന്ന് 2.0 ശതമാനം വർധിച്ച് 4,735 കോടി രൂപയായി ഉയർന്നു.

രണ്ടാം പാദത്തിൽ അറ്റാദായം 55.3 ശതമാനം വർധിച്ച് 517 കോടി രൂപയായി. ഒന്നാം പാദത്തിൽ ഇത് 333 കോടി രൂപയായിരുന്നു. വായ്പാ വരുമാനം രണ്ടാം പാദത്തിൽ 7.45 ശതമാനമാണ്. രണ്ടാം പാദത്തിൽ നിക്ഷേപ ചെലവ് 4.82 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വര്ഷം രണ്ടാം പാദത്തിൽ ഇത് 5.70 ശതമാനമായിരുന്നു.

യൂണിയൻ ബാങ്കിന് നിലവിൽ 9590 ശാഖകളും 13287 എടിഎമ്മുകളും 8230 ബിസി പോയിന്റുകളും 90 സരൾ/ സരൾ ലൈറ്റ് (എംഎസ്എംഇ ലോൺ പ്രോസസിങ്) സെന്ററുകളും, 121 യുഎൽപി (റീട്ടെയിൽ ലോൺ പ്രോസസിങ്) സെന്ററുകളും ഉണ്ട്.

ENGLISH SUMMARY: Union bank of indi­a’s growth in all sectors

YOU MAY ALSO LIKE THIS VIDEO