Thursday
22 Aug 2019

ചെറുകിട കര്‍ഷകര്‍ക്കായി ക്ഷേമപദ്ധതി

By: Web Desk | Friday 1 February 2019 11:59 AM IST


budget_cover

ന്യൂഡല്‍ഹി: 2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.

Union Budget 2019-20

RPT….New Delhi: Union Finance Minister Piyush Goyal arrives at North Block in New Delhi, Friday, Feb 1, 2019. Goyal will be presenting the interim Budget 2019-20, in Parliament.

രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും.

Union Budget 2019-20 at Parliament

New Delhi: Finance Minister Piyush Goyal with MoS Finance minister Shiv Pratap Shukla arrives in the Parliament to present the interim Budget 2019-20, in New Delhi

ഇവകൂടാതെ പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും.  22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി.