റെയില്‍വേ വികസനത്തിന്64,587 കോടി രൂപ

Web Desk
Posted on February 01, 2019, 2:05 pm

ന്യൂഡല്‍ഹി:  ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ റെയില്‍വേ വികസനത്തിന്64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. റെയില്‍വേ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ്   കടന്നു പോയത്. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റില്‍ 58,186 കോടി പ്രഖ്യാപിച്ചു. പ്രതിദിനം 27 കിലോമീറ്റര്‍ വീതം ദേശീയപാത വികസപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ബജറ്റില്‍ പീയൂഷ് ഗോയല്‍ അറിയിച്ചു.

അടുത്ത അ!ഞ്ച് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ കടക്കുമെന്നും നോട്ട് നിരോധനത്തിന് ശേഷം ഒരു കോടിയിലേറെ ആളുകള്‍ ആദായനികുതി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.