കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചിട്ടില്ല. കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം മുൻ വർഷത്തെക്കാൾ അയ്യായിരം കോടി കുറച്ചത് കടുത്ത അനീതിയാണ്. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചു.
ജിഎസ്ടി നഷ്ടപരിഹാര തുക, കടത്തിന്റെ പരിധി ഉയർത്തൽ, കേരളത്തിന് എയിംസ് തുടങ്ങിയ ആവശ്യങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചിരിക്കുകയാണ്. ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനും, നിർദ്ദിഷ്ട അതിവേഗ റയിൽ പദ്ധതി എന്നിവയ്ക്കും ഒരു പരിഗണനയും നൽകിയിട്ടില്ല. എൽഐസിയിലെ സർക്കാർ ഓഹരി വിറ്റഴിക്കാനുള്ള നീക്കം ബിഎസ്എൻഎല്ലിന് പിന്നാലെ ഈ സ്ഥാപനത്തെയും തകർക്കാനാണ്. സഹകരണ സംഘങ്ങൾക്ക് മേൽ 22 ശതമാനം നികുതിയും സർച്ചാർജും ഏർപ്പെടുത്താനുള്ള നിർദ്ദേശം കേരളത്തിന് വൻതിരിച്ചടിയാണ്. കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും വൻ നികുതിയിളവുകൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പണം കണ്ടെത്താനാണ് ശ്രമിയ്ക്കുന്നത്. കേരളത്തോട് ചരിത്രത്തിൽ ഇതുവരെയില്ലാത്ത അവഗണന കാണിച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
English summary: Union budget; center avoids Kerala:Kodiyeri
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.