റെജി കുര്യന്‍

ന്യൂഡല്‍ഹി:

January 23, 2021, 10:00 pm

കേന്ദ്ര ബജറ്റ്: തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍

Janayugom Online

കേന്ദ്ര ബജറ്റിന്റെ തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ഇന്ന് നടന്ന ഹല്‍വാ വിതരണത്തോടെ ബജറ്റുമായി ബന്ധപ്പെട്ടവരെല്ലാം ലോക് ഇന്‍ ലേക്കു പ്രവേശിച്ചു.2021–22 ലെ കേന്ദ്ര ബജറ്റിനു മുന്നോടിയായി ബജറ്റു രേഖകളുമായി നേരിട്ടു ബന്ധമുള്ള എല്ലാ ഉദ്യോഗസ്ഥരെയും ധനകാര്യ വകുപ്പിന്റെ ആസ്ഥാനമായ നോര്‍ത്ത് ബ്ലോക്കില്‍ തളച്ചിടുന്ന പതിവു പരിപാടിക്കു മുന്നോടിയായണ് ഹല്‍വാ ആഘോഷം നടക്കുക. ഇനി ബജറ്റ് അവതരണം പൂര്‍ത്തിയാകും വരെ ഉദ്യോഗസ്ഥര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാകില്ല. ഇന്നലെ ഉച്ചകഴിഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഹല്‍വാ വിതരണം നടത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി ബജറ്റ് രേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യില്ല. ഇതിനു പകരമായി ആപ്പ് ധനമന്ത്രി പുറത്തിറക്കി. പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം അവസാനിക്കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും ബജറ്റ് രേഖകള്‍ ഈ ആപ്പില്‍ ഡിജിറ്റലായി ലഭ്യമാകും. സാധാരണയായി എംപി മാര്‍ക്ക് ബജറ്റ് രേഖകള്‍ അച്ചടിച്ചാണ് നല്‍കിയിരുന്നത്. ഈ പതിവും ഇക്കുറി ഇല്ലാതാക്കിയിരിക്കുകയാണ്.ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത ധനമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശുഭാശംസകൾ നേര്‍ന്നു.

ENGLISH SUMMARY: union bud­get final stage

YOU MAY ALSO LIKE THIS VIDEO