Web Desk

തിരുവനന്തപുരം

February 01, 2020, 7:25 pm

കേന്ദ്രബജറ്റ് സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നത്: എഐവൈഎഫ്

Janayugom Online

കേന്ദ്രബജറ്റ് സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നതും നിരാശാജനകവും കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവും ആണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എൽഐസി, റയിൽവേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണത്തിന് ഗതിവേഗം പകരുന്ന ബജറ്റാണിത്. പൊതുമേഖലയെ വിറ്റുതുലക്കുന്ന നവലിബറൽ സാമ്പത്തിക നയം അടിവരയിടുന്നതാണ് ബജറ്റ്. ഈ നയം ചെറുത്തു തോൽപ്പിക്കേണ്ടതാണ്.

കേരളത്തിന് കടുത്ത അവഗണനയാണ് ബജറ്റിലൂടെ ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് ഇതിന് ഉദാഹരണമാണ്. കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിന്റെ ദീർഘകാല റയിൽവേ ആവശ്യങ്ങൾ ഒന്നും പരിഗണിച്ചിട്ടില്ല. മറ്റ് പ്രഖ്യാപനങ്ങളിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉള്ളതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.

Eng­lish sum­ma­ry: Union bud­get leads to pri­va­ti­za­tion: AIYF

YOU MAY ALSO LIKE THIS VIDEO