ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ തുടങ്ങും. ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെയുള്ള രണ്ട് ഘട്ടങ്ങളിലായബജറ്റ് സമ്മേളനം നടത്തുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ആദ്യ ഘട്ടവും രണ്ടാമത്തേത് മാർച്ച് രണ്ടു മുതൽ ഏപ്രിൽ മൂന്ന് വരെയും ആണ്. സാധാരണ ഗതിയിൽ രണ്ടു ഘട്ടമായുള്ള ബജറ്റ് സമ്മേളനത്തിന് മുമ്പ് ഒരു മാസത്തെ ഇടവേള പതിവുള്ളതാണ്. വിവിധ മന്ത്രാലയങ്ങൾക്കായുള്ള പദ്ധതി വിഹിതങ്ങൾ വിലയിരുത്താൻ പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് സമയം അനുവദിക്കാനാണ് ഇത് ചെയ്യുന്നത്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച്ചയാണ് ഇത്തവണ ബജറ്റ് അവതരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.