ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനത്തതോടെ കേന്ദ്രസർക്കാർ പുനരലോചനക്ക് ഒരുങ്ങുന്നുവെന്ന് സൂചന. ആവശ്യമെങ്കിൽ നിയമത്തിൽ മാറ്റങ്ങൾ വരുത്താമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
നിയമം നിലവിൽ വന്ന ശേഷം റാഞ്ചിയിൽ നടന്ന പൊതുയോഗത്തിലാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും മന്ത്രിമാരും തന്നെ വന്ന് കണ്ടിരുന്നതായും ഷാ പറഞ്ഞു. അവർ ചില പ്രശ്നങ്ങൾ തന്നോട് പറഞ്ഞതായും മന്ത്രി വെളിപ്പെടുത്തി. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് താൻ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ അവർ തന്നോട് നിർദേശിച്ചപ്പോൾ ക്രിസ്തുമസിന് ശേഷം തന്നെ വന്ന് കാണാൻ അവരോട് നിർദേശിച്ചതായും അമിത് ഷാ വെളിപ്പെടുത്തി.
ചർച്ചകളിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
നിയമത്തോടുള്ള പ്രതിഷേധം അറിയിക്കാൻ അസം മുഖ്യമന്ത്രി സർബാനന്ദ് സോനോവാളും പ്രധാനമന്ത്രിയെ കാണുന്നുണ്ട്. ബിജെപി നേതാക്കൾക്ക് പുറത്തിറങ്ങാനാകാത്ത വിധമുള്ള പ്രതിഷേധമാണ് അസമിൽ അരങ്ങേറുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ മോഡിയെ ധരിപ്പിക്കുമെന്ന് സോനോവാൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.