Web Desk

ന്യൂഡല്‍ഹി

October 11, 2020, 4:19 pm

ജാഗ്രത പാലിച്ചില്ലെങ്കിൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗമുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Janayugom Online

രാജ്യത്ത് കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് മാസം കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. നവരാത്രി ‚ദസ്സറ, ദീപാവലി തുടങ്ങി വിവധ ആഘോഷങ്ങള്‍ വരുന്ന ആഴ്ചകളില്‍ വരാനിരിക്കുന്ന ഘട്ടത്തിലാണ് ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി മാറുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

രോഗവ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കുറഞ്ഞ് വരികയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വരുന്ന ആഴ്ചകളില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങല്‍ പാലിച്ച് വേണം ജനങ്ങള്‍ ഇടപെടണമെന്നും അല്ലാത്ത പക്ഷം കോവിഡിന്റെ രണാടാം തരംഗം രാജ്യത്ത് ഉണ്ടാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശൈത്യകാലത്ത് വൈറസിന് അതിജീവശേഷി കൂടുതലായി കണക്കാക്കുന്നതിനാല്‍ ഇനി വരുന്ന ശൈത്യകാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നത് തടയണമെന്ന് മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:Union Health Min­is­ter warns of ‘sec­ond wave’of covid virus
You may also like this video