25 April 2024, Thursday

രോഗിയുടെ വേഷത്തില്‍ ആശുപത്രിയിലെത്തി; ആരോഗ്യമന്ത്രിയെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2021 12:39 pm

വേഷം മാറിയെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. മിന്നല്‍ പരിശോധനയുടെ ഭാഗമായി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് അദ്ദേഹം രോഗിയുടെ വേഷത്തിലെത്തിയത്.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേഷംമാറിയെത്തിയ തന്നെ ഗേറ്റില്‍ വച്ച്‌ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായും, ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റുള്‍പ്പടെയുള്ള നാല് കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയില്‍വച്ചാണ് ഇക്കാര്യം പറഞ്ഞത്.

നിരവധി രോഗികള്‍ സ്‌ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും കിട്ടാതെ വലയുന്നതായി കണ്ടു. മകനുവേണ്ടി ഒരു സ്‌ട്രെച്ചര്‍ എടുക്കണമെന്ന് ജീവനക്കാരോട് അപേക്ഷിക്കുന്ന വൃദ്ധയെ കണ്ടു. 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍പോലും അവരെ സഹായിക്കാന്‍ തയ്യാറായില്ല. തനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.

ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന്, ഈ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി മറുപടി നല്‍കി. കോവിഡ് ചികിത്സ നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മാണ്ഡവ്യ അഭിനന്ദിക്കുകയും ചെയ്തു.

Eng­lish Sum­ma­ry : Union health min­is­ter who came to hos­pi­tal as patient assault­ed by secu­ri­ty officers

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.