സുരക്ഷാ മുന്‍കരുതലുകളോടെ മാറ്റിവച്ച യുജിസി പരീക്ഷകള്‍ നടപ്പിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Web Desk

ന്യൂഡല്‍ഹി

Posted on July 07, 2020, 3:16 pm

ലോക്ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ നീട്ടിവച്ച അവസാന വര്‍ഷ കോളജ് പരീക്ഷകള്‍ സുരക്ഷാ മുന്‍കരുതലുകളോടെ നടപ്പിലാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബറില്‍ പരീക്ഷകള്‍ നടത്താമെന്ന് അറിയിച്ച്‌ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യുജിസി പുറത്തിറക്കി.

അണ്‍ലോക്ക് രണ്ടിന് അനുവദിച്ച ഇളവുകളുടെ ഭാഗമായി പരീക്ഷകള്‍ നടത്തണമെന്ന് പറഞ്ഞ്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും മന്ത്രാലയം കത്തെഴുതി. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരവും സര്‍വകലാശാല അക്കാദമിക കലണ്ടറും അനുസരിച്ച് അവസാന പാദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് കത്തില്‍ പറയുന്നു.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍വകലാശാല അവസാന പാദ പരീക്ഷകള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നടത്താം. ഒരു വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ പരീക്ഷയെഴുതാന്‍ സാധിച്ചില്ലെങ്കില്‍ ആ പരീക്ഷ പിന്നീടെഴുതാനുള്ള അവസരവും കൂടി അവര്‍ക്കുണ്ടാവണം എന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. എന്‍ജിനിയറിങ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ കൂടി മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

ENGLISH SUMMARY:Union Home Min­istry asks UGC to con­duct exams
You may also like this video