March 22, 2023 Wednesday

Related news

March 22, 2023
March 20, 2023
March 20, 2023
March 15, 2023
March 14, 2023
March 13, 2023
March 13, 2023
March 12, 2023
March 6, 2023
March 5, 2023

18 കൊളീജിയം ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2023 10:49 pm

ജഡ്ജിമാരുടെ നിയമത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 18 ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. 64 ശുപാര്‍ശകളില്‍ നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു. കൊളീജിയം ശുപാര്‍ശകളില്‍ എത്രയെണ്ണം തിരിച്ചയച്ചു എന്നത് സംബന്ധിച്ചായിരുന്നു ഒന്നാമത്തെ ചോദ്യം.
തിരിച്ചയച്ച 18 പേരില്‍ ആറ് എണ്ണവും കൊളീജിയം ആവർത്തിച്ചു. 

ഏഴ് എണ്ണത്തിൽ, ഹൈക്കോടതി കൊളീജിയത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അഞ്ച് എണ്ണം ഹൈക്കോടതികളിലേക്ക് അയച്ചു. വിവിധ ഹൈക്കോടതികളിലായുള്ള 1108 ജഡ്ജിമാരുടെ തസ്തികകളില്‍ 333 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകൾ നികത്തുന്നതിന് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്ത 142 നിർദേശങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി പറഞ്ഞു. 67 എണ്ണം സുപ്രീം കോടതി കൊളീജിയത്തിലേക്ക് അയയ്ക്കാനുള്ള പ്രക്രിയയിലാണ്, 11 എണ്ണം സുപ്രീം കോടതി കൊളീജിയം മാറ്റിവച്ചു. 2019 ജനുവരി മുതല്‍ 2023 വരെ സുപ്രീം കോടതിയില്‍ 22ഉം വിവിധ ഹൈക്കോടതികളില്‍ 446 ജഡ്ജിമാരെയും നിയമിച്ചതായും മറുപടിയില്‍ പറയുന്നു. 

Eng­lish Summary:Union Law Min­is­ter said that 18 Col­legium rec­om­men­da­tions have not been approved
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.