കേരളത്തിലെ കോവിഡ് പ്രതിരോധം പാളി എന്ന് താൻ പറഞ്ഞിട്ടില്ല : കേന്ദ്ര മന്ത്രി ഹർഷവർദ്ധൻ

Web Desk
Posted on October 18, 2020, 10:21 pm

കേരളത്തിലെ കോവിഡ് പ്രതിരോധം പാളി എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ഹർഷവർദ്ധൻ. നിയന്ത്രണ വിധേയമായിരുന്ന കോവിഡ്
ഓണാഘോഷക്കാലത്ത് ‚നിയന്ത്രണങ്ങൾ പാലിക്കാത്തതു കാരണമാണ് വ്യാപകമായതെന്നും ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് പാഠമാകണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ അറിയിച്ചു.