പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജെഎൻയു, ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾക്ക് താക്കീതുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. പ്രക്ഷോഭകർക്കു വേണ്ട ‘ശരിയായ ചികിത്സ’ തനിക്ക് അറിയാമെന്നു പറഞ്ഞ സഞ്ജീവ്, പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർക്കായി സർവകലാശാലകളിൽ 10% സീറ്റുകൾ സംവരണം നൽകിയാൽ തീരാവുന്ന പ്രശ്നമെയുള്ളുവെന്നും വ്യക്തമാക്കി. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഈ മാസം അഞ്ചിനായിരുന്നു ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിൽ മുഖം മൂടി ആക്രമണം നടന്നത്. ആക്രമണത്തിൽ വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റ് ഐഷ് ഘോഷ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധമാണ് നടന്നത്. എന്നാൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭം കപടമാണെന്ന് ബിജെപിയുടെ വിവിധ നേതാക്കൾ പറഞ്ഞിരുന്നു. അതിനു പിറകേയാണ് പ്രക്ഷോഭകരായ വിദ്യാർത്ഥികൾക്കുള്ള ചികിത്സ തന്റെ കയ്യിലുണ്ടെന്ന വിവാദ പ്രസ്താവനയുമായി സഞ്ജീവ് ബല്യാൻ രംഗത്തെത്തിയത്.
#WATCH Union Minister Sanjeev Balyan in Meerut: Main Rajnath ji se nivedan karoonga, jo JNU,Jamia mein desh ke virodh mein naare lagate hain inka ilaaj ek hi hai,pashchim Uttar Pradesh ka wahan 10% reservation karwa do,sabka ilaaj kar denge,kisi ki zarurat nahi padne ki (22.1.20) pic.twitter.com/qoYmlxR3Ce
— ANI UP/Uttarakhand (@ANINewsUP) January 23, 2020
‘ഞാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ജിയോട് അഭ്യർഥിക്കുന്നു, ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ജെഎൻയുവിലെയും ജാമിയ മില്ലിയയിലെയും ആളുകൾക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ, സർവകലാശാലകളിൽ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർ 10% സംവരണം നൽകുക. അപ്പോൾ എല്ലാവരും ശരിയാകും, മറ്റൊന്നും ആവശ്യമില്ല.’ – സഞ്ജീവ് ബല്യാൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ തോത് ഏറ്റവും കൂടുതലുള്ള പ്രദേശമാണ് പടിഞ്ഞാറൻ യുപി. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വർഷത്തേക്കാൾ പതിൻമടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് ഏറെയും തേതൃത്വം നൽകിയത് ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാലകളിലെ വിദ്യാർഥികളായിരുന്നു. ഡിസംബറിൽ ജാമിയ മില്ലിയയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിനു പിന്നാലെയാണ് സിഎഎ പ്രതിഷേധങ്ങൾ കനത്തത്. വിവാദ പ്രസ്താനകൾ കൊണ്ടു ശ്രദ്ധനേടാറുള്ള സഞ്ജീവ് ബല്യാൻ കഴിഞ്ഞ മാസം, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ മദ്രസ വിദ്യാർഥികൾക്കു പങ്കുണ്ടെന്ന് പറഞ്ഞിരുന്നു.
English summary: Union minister sanjeev balyans controversial formula to protesting students in jnu and jamia millia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.