സംസ്‌കൃതം കമ്പ്യൂട്ടര്‍ ഭാഷയെന്ന് വീണ്ടും കേന്ദ്രമന്ത്രി

Web Desk
Posted on August 28, 2019, 12:47 pm

ന്യൂഡല്‍ഹി: സംസ്‌കൃതം ശാസ്ത്ര ഭാഷയാണെന്നും ലോകത്തെ ആദ്യത്തെ ഭാഷയായെന്നും അവകാശപ്പെട്ട് കേന്ദ്ര മന്ത്രി രംഗത്ത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പോക്രിയാല്‍ നിഷാങ്ക് വീണ്ടും.

പശ്ചിമ ബംഗാളിലെ ഖരക്പൂര്‍ ഐഐടി സയന്‍സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗയും ആയുര്‍വേദവും യോഗങ്ങള്‍ക്ക് മുമ്പേ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ശാസ്ത്രം നടക്കുന്നത്. ഏറ്റവും ഉപയോഗ്യമായതും ശാസ്ത്രീയ ഭാഷയും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മനസ്സിലാക്കാവുന്നതുമായ ഭാഷ സംസ്‌കൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സംസ്‌കൃതം ലോകത്തെ ആദ്യത്തെ ഭാഷ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗംഗ നദി നമ്മുടെ മാതാവും ജീവനുമാണ് . എല്ലാ വിഷങ്ങളും ആഗിരണം ചെയ്തു ഹിമാലയം നമ്മെ സംരക്ഷിക്കുന്നു. വികസിത രാജ്യങ്ങളിലെ മലിനീകരണത്തില്‍ നിന്ന് ജാഗ്രത പാലിച്ച് പരിസ്ഥിതി സംരക്ഷിക്കുകയാണ് ഹിമാലയം ചെയ്യന്നത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്തിന്റെ മുകളില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയില്‍ ചൈനയെ കടത്തിവെട്ടി മുന്നേറുന്ന അതിവേഗ രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.
നേരത്തെയും സംസ്‌കൃതഭാഷ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.