7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 11, 2024 11:02 pm

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അധിക്ഷേപം തുടരുന്നു. വഖഫ് പരാമർശത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി. ട്വന്റിഫോർ ന്യൂസ് റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനെയാണ് മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. 

വഖഫ് പരാമര്‍ശത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെ കടന്നുപോയതിന് ശേഷം അലക്സ് റാമിനെ മുറിക്കകത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. താൻ നടത്തിയ പ്രസംഗം കേട്ടിരുന്നോയെന്ന് സുരേഷ് ഗോപി ഭീഷണി സ്വരത്തില്‍ ചോദിച്ചു. പ്രസംഗത്തെ സംബന്ധിച്ചല്ല അതിനോട് കോൺഗ്രസും സിപിഐഎമ്മും നടത്തിയ പ്രതികരണങ്ങളിലാണ് മറുപടി ചോദിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. പറയാൻ സൗകര്യമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പാർലമെന്റിൽ കാണിച്ചുതരാമെന്നും പറഞ്ഞു. ഈ സംഭവം ഗൺമാൻ മൊബൈലിൽ പകർത്തി. മറ്റ് മാധ്യമങ്ങളെ അകത്തേക്ക് വിളിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതോടെ മൊബൈൽ ഓഫ് ചെയ്യുകയായിരുന്നു. എന്തിനാണ് അപമര്യാദയായി പെരുമാറുന്നതെന്ന് സുരേഷ് ഗോപിയോട് ചോദിച്ചതിനും മറുപടി നല്‍കിയില്ല.

മുമ്പും സമാനമായ രീതിയില്‍ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ തട്ടിക്കയറിയിരുന്നു. കാമറകള്‍ക്ക് മുന്നില്‍ സിനിമാ സ്റ്റൈലില്‍ അഭിരമിച്ചുകൊണ്ട് ക്ഷുഭിതനായ കേന്ദ്രമന്ത്രിയെ രാഷ്ട്രീയ കേരളം പല തവണ കണ്ടു. സിനിമയിൽ പണ്ട് കയ്യടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകര്‍ക്ക് നേരെ പ്രയോഗിക്കുകയാണ് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന കേന്ദ്രമന്ത്രിയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി കേന്ദ്ര നേതൃത്വവും തയ്യാറാവേണ്ടതാണെന്നും യൂണിയൻ പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശമായ സമീപനത്തിനെതിരെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെയുഡബ്ല്യുജെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.