19 April 2024, Friday

Related news

April 8, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024

കർഷക കൊലപാതകം: കേന്ദ്രമന്ത്രിയുടെ വാദം പൊളിഞ്ഞു: മന്ത്രിപുത്രന്‍ അപകടമുണ്ടാക്കുന്നരീതിയില്‍ വാഹനം ഓടിച്ചുവെന്ന് എഫ്ഐആര്‍

Janayugom Webdesk
ന്യഡല്‍ഹി
October 6, 2021 3:41 pm

ലഖിംപൂരിലെ കര്‍ഷകമരണത്തില്‍ കേന്ദ്രമന്ത്രിയുടെ മകന് വ്യക്തമായ പങ്കുണ്ടെന്ന് എഫ്ഐആര്‍. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചതായി എഫ്ഐആറില്‍ പറയുന്നു. ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറിയ വാഹനത്തില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ വെടിവച്ചെന്നും എഫ് ഐ ആറില്‍ പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദം ഇതോടെ പൊളിയുകയാണ്.

അതേസമയം, കേന്ദ്രസഹ മന്ത്രി അജയ് മിശ്ര രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

 

Eng­lish Sum­ma­ry: Union Min­is­ter’s Son dri­ve vehi­cle over farm­ers: FIR

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.