Web Desk

ന്യൂഡല്‍ഹി

December 23, 2020, 12:13 pm

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Janayugom Online

പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സി ബി എസ് ഇ ബോര്‍ഡിന്റെതടക്കം സിലബസ് ചുരുക്കാനാണ് നിര്‍ദേശം. ഇതിനോടകം തന്നെ സി ബി എസ് ഇ 30 സിലബസ് കുറച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും സിലബസില്‍ കുറവ് വരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ആണ് കേന്ദ്രത്തിന്റെ നിർദേശം. എത്ര കുറവ് വരുത്തണം എന്നത് സി ബി എസ് ഇയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനിക്കാം. 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Eng­lish Sum­ma­ry: Union Min­istry of Edu­ca­tion urges states to reduce syl­labus for Class X and XII

You May Also Like This Video