November 28, 2023 Tuesday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

നവയുഗം അൽഹസ്സ ഷുഖൈഖ് യൂണിറ്റ് ഓണഘോഷം സംഘടിപ്പിച്ചു 

Janayugom Webdesk
അൽഹസ്സ
October 1, 2023 4:57 pm

നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുഖൈഖ് യൂണിറ്റ് ഓണഘോഷം സംഘടിപ്പിച്ചു.  ഷുഖൈഖ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണാഘോഷപരിപാടികൾ അരങ്ങേറിയത്. ഉച്ചയ്ക്ക് നടന്ന ഗംഭീരമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി.  ലത്തീഫ് മൈനാഗപ്പള്ളി  കലാപരിപാടികൾക്ക് നേതൃത്വം നൽകി.

നവയുഗം സാംസ്കാരികവേദി എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും ഈ പരിപാടിയിൽ വെച്ച് വിതരണം ചെയ്യുകയുണ്ടായി.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി മതിലകം, നിസാം കൊല്ലം, ഗോപകുമാർ, ബിജു വർക്കി, ഷിബുകുമാർ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, മഞ്ജു അശോക്, മീനു അരുൺ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശിൽ കുമാർ, നാസർ മസർയ്യ, ഷുഖൈഖ് യൂണിറ്റ് ഭാരവാഹികളായ ജലീൽ, സിയാദ് പള്ളിമുക്ക്, സുന്ദരേശൻ, ഷിബു താഹിർ, സുരേഷ് മടവൂർ, സുധീർ, സുജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Eng­lish Sumam­ry: Unit orga­nize Onam celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.